Posted By Editor Editor Posted On

ബി​ഗ് ടിക്കറ്റിൽ സമ്മാനപ്പെരുമഴ; ഇ-ഡ്രോയിൽ 50,000 ദിർഹം സമ്മാനം നേടി പ്രവാസി മലയാളികൾ

ഇത്തവണ ബി​ഗ് ടിക്കറ്റ് ഇ-ഡ്രോയിൽ അഞ്ച് ഭാ​ഗ്യശാലികൾ ഇന്ത്യയിൽ നിന്ന്. ഇവർ ഓരോരുത്തരും നേടിയത് 50,000 ദിർഹം വീതം.

പ്രശാന്ത് രാഘവൻ

മലയാളിയായ പ്രശാന്ത് എൻജിനീയർ ആണ്. മുപ്പത് വർഷമായി ബിഗ് ടിക്കറ്റ് കളിക്കുന്ന പ്രശാന്ത് 1995 മുതൽ അബുദാബിയിലാണ് താമസം. ബിഗ് ടിക്കറ്റ് ആരംഭിച്ചപ്പോൾ മുതൽ എല്ലാ മാസവും ടിക്കറ്റ് വാങ്ങാറുണ്ട്. ആദ്യമെല്ലാം സുഹൃത്തുക്കളുമായി ചേർന്നാണ് ടിക്കറ്റ് വാങ്ങിയിരുന്നതെങ്കിൽ ഇപ്പോൾ സഹോദരനൊപ്പമാണ് പ്രശാന്ത് ബിഗ് ടിക്കറ്റ് കളിക്കുന്നത്. ഇനിയും കളി തുടരുമെന്നും ഗ്രാൻഡ് പ്രൈസ് നേടുകയാണ് ലക്‌ഷ്യം എന്നും പ്രശാന്ത് പറയുന്നു.

സുന്ദരൻ തച്ചപ്പുള്ളി

ഇന്ത്യക്കാരനായ സുന്ദരനും തികച്ചും അപ്രതീക്ഷിതമായ വിജയമാണ് ബിഗ് ടിക്കറ്റ് സമ്മാനിച്ചത്. സൗജന്യമായി കിട്ടിയ ടിക്കറ്റിൽ നിന്നാണ് വിജയം എന്നത് സന്തോഷം ഇരട്ടിയാക്കുന്നു.

ബാനർജി നാരായണൻ

മലയാളിയായ ബാനർജി 19 വർഷമായി ഫുജൈറയിലാണ് താമസം. 67 കാരനായ ബാനർജി 2013 മുതൽ ബിഗ് ടിക്കറ്റ് കളിക്കുന്നു. സുഹൃത്തുക്കൾക്കൊപ്പമാണ് സാധാരണയായി ടിക്കറ്റ് വാങ്ങാറെങ്കിലും ഫ്രീയായി ലഭിച്ച ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെങ്കിലും ഇനിയും ബിഗ് ടിക്കറ്റ് കളിക്കുന്നത് തുടരുമെന്ന് ബാനർജി പറഞ്ഞു.

മുഹമ്മദ് ആറ്റൂര വളപ്പിൽ

ബിഗ് ടിക്കറ്റ് സ്റ്റോറിൽ നിന്ന് വാങ്ങിയ ടിക്കറ്റിനാണ് മുഹമ്മദിന് സമ്മാനം ലഭിച്ചത്. ഇന്ത്യക്കാരനാണ് മുഹമ്മദ്.

മുഹമ്മദ് ഫർഹാൻ ഷാജഹാൻ

തമിഴ് നാട്ടുകാരനായ മുഹമ്മദ് ഒൻപത് വർഷമായി കുവൈറ്റിൽ ആണ് താമസം. വെബ്സൈറ്റിലൂടെയും യൂട്യൂബ് പരസ്യങ്ങളിലൂടെയുമാണ് മുഹമ്മദ് ബിഗ് ടിക്കറ്റിനെക്കുറിച്ച് അറിഞ്ഞത്. ഒരുവർഷമായി സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റ് വാങ്ങിയിരുന്നതെങ്കിലും തനിയെ വാങ്ങിയ ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. സമ്മാനതുക ഉപയോഗിച്ച് കടങ്ങൾ വീട്ടാനാണ് പദ്ധതി.

മെയ് മാസം ബി​ഗ് ടിക്കറ്റിലൂടെ 20 മില്യൺ ദിർഹമാണ് സമ്മാനമായി നേടാനാകുക. ജൂൺ 3-ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു ഭാ​ഗ്യശാലി ഈ സമ്മാനം നേടും. അതേ ദിവസം തന്നെ അഞ്ച് ബോണസ് വിജയികൾ 150,000 ദിർഹം നേടും.

മാത്രമല്ല ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ അഞ്ച് വിജയികൾക്ക് ഓരോ ആഴ്ച്ചയും 50,000 ദിർഹം വീതം നേടാം. അതായത് മെയ് മാസം മൊത്തം 20 വിജയികളാണ് ആഴ്ച്ച നറുക്കെടുപ്പുകളിലൂടെ സമ്മാനം നേടുക.

ഇതോടൊപ്പം തന്നെ The Big Win Contest ഈ മാസം നടക്കും. മെയ് 1-നും 25-നും ഇടയ്ക്ക് ഒറ്റ ഇടപാടിലൂടെ രണ്ടോ അതിലധികമോ ക്യാഷ് ടിക്കറ്റുകൾ വാങ്ങുന്നവർക്ക് ലൈവ് നറുക്കെടുപ്പ് നേരിട്ടു കാണാം. മാത്രമല്ല ബി​ഗ് ടിക്കറ്റ് വെബ്സൈറ്റിലൂടെ നാലു പേരുകൾ ജൂൺ ഒന്നിന് പ്രഖ്യാപിക്കും. ഇവർക്ക് 20,000 ദിർഹം മുതൽ 150,000 ദിർഹം വരെ സമ്മാനവും നേടാം.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *