
മലയാളി മനസ്സിൽ തീരാനോവ്; കേരളത്തെ നടുക്കിയ കുവൈത്ത് തീപിടിത്ത കേസിൽ പ്രതികൾക്ക് കഠിന തടവ്
കഴിഞ്ഞ വർഷം ജൂൺ 12ന് കുവൈത്തിലെ അൽ മൻഗഫിൽ 49 പേരുടെ മരണത്തിനിടയാക്കിയ തീ പിടിത്ത കേസിലെ മൂന്ന് പ്രതികൾക്ക് മനപ്പൂർവമല്ലാത്ത നരഹത്യക്ക് കോടതി മൂന്നു വർഷം കഠിന തടവ് വിധിച്ചു. മുൻസിഫ് അദാലത്ത് ജഡ്ജിയായ അന്വർ ബസ്തികിയാണ് ശിക്ഷ വിധിച്ചത്. എന്നാൽ ഇവരുടെ പേരുവിവരങ്ങൾ അധികൃതർ വെളിപ്പെടുത്തിയിട്ടില്ല. ഇതോടൊപ്പം തെറ്റായ സാക്ഷിമൊഴി നൽകിയ രണ്ട് പ്രതികൾക്ക് ഒരു വർഷം തടവും ഒരാളെ ഒളിപ്പിച്ചു വച്ച നാല് പ്രതികൾക്ക് ഓരോ വർഷം തടവുശിക്ഷയും വിധിച്ചു.ആറ് നില കെട്ടിടത്തിൽ പുലർച്ചെയുണ്ടായ വൻ തീപിടിത്തത്തിൽ മരിച്ചവരിൽ 45 പേർ മലയാളികളടക്കമുള്ള ഇന്ത്യക്കാരായിരുന്നു. 3 ഫിലിപ്പിനോ പൗരന്മാരും മരിച്ചു. 50ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തു. മലയാളിയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിലെ താമസക്കാർ ഉറങ്ങിക്കിടക്കുമ്പോൾ പുക ശ്വസിച്ചാണ് മിക്ക മരണങ്ങളും സംഭവിച്ചത്. മരിച്ചവർ 45 പേർ 20 നും 50 നും ഇടയിൽ പ്രായമുള്ളവരാണ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)