കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹാഷിഷ് കടത്താൻ ശ്രമിച്ച മുപ്പതുകാരനായ പ്രവാസി അറസ്റ്റിൽ. ഇയാളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പിടിയിലായത്. പരിശോധനയ്ക്കിടെ, ഉദ്യോഗസ്ഥർ അയാളുടെ വസ്ത്രങ്ങൾക്കിടയിൽ ഒളിപ്പിച്ച രണ്ട് കഷ്ണം ഹാഷിഷ് കണ്ടെത്തി. ഹാഷിഷ് സുഹൃത്തുക്കൾക്ക് സമ്മാനമായി നൽകാനുള്ള ചെറിയ അളവിലുള്ള ഹാഷിഷ് ആണെന്ന് പ്രതി അവകാശപ്പെട്ടതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
