
വാട്സ്ആപ്പ് വഴി സംഭാവന പിരിക്കൽ; കർശന നിരീക്ഷണവുമായി കുവൈത്ത്
കുവൈത്തിൽ അനധികൃതമായി സംഭാവനകൾ പിരിക്കുന്നവർക്ക് എതിരെ ആഭ്യന്തര മന്ത്രാലയം കർശനമായ നിരീക്ഷണം ഏർപ്പെടുത്തി. നിലവിൽ ജീവകാരുണ്യ സംഘടനകൾകൾക്ക് സംഭാവനകൾ പിരിക്കുന്നതിനു കർശനമായ നിയന്ത്രണ ങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വ്യക്തിപരമായും ഗ്രൂപ്പുകൾ, സ്ഥാപനങ്ങൾ എന്നിവ വഴിയും ഏത് തരത്തിലുള്ള സംഭാവനകൾ പിരിക്കുന്നതും സ്വീകരിക്കുന്നതും ശിക്ഷർഹമാണെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരത്തിൽ വാട്സ്ആപ്പ് ആപ്പ് പോലുള്ള സോഷ്യൽ മീഡിയകളിൽ സംഭാവനകൾക്ക് ആഹ്വാനം നൽകുന്നതും കുറ്റകരമാണ്
. വാംഡ്, ഇലക്ട്രോണിക് ലിങ്ക് മുതലായ സേവനങ്ങൾ വഴി പണം അയക്കുന്നതും കൈമാറുന്നതും മന്ത്രാലയം നിരീക്ഷിച്ചു വരികയാണെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി പണപ്പിരിവ് നടത്തിയ പള്ളി ഇമാമിനേയും മത പ്രഭാഷകനെയും രണ്ട് ദിവസം മുമ്പ് സുരക്ഷാ സേന അറസ്റ്റ് ചെയ്തതായും അധികൃതർ അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)