
കുവൈത്തിൽ പ്രവാസികളുടെ സിവിൽ ഐഡി വിലാസം മാറ്റാൻ സഹേൽ ആപ്പ് വഴി പുതിയ സേവനം
കുവൈത്തിൽ വിദേശികളുടെ സിവിൽ ഐഡി കാർഡുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള വിലാസം മാറ്റുന്നതിനു സാഹൽ ആപ്പ് വഴി പുതിയ സേവനം പുറത്തിറക്കി.പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഇൻഫർമേഷൻ അധികൃതർ വാർത്താ കുറിപ്പിൽ അറിയിച്ചതാണ് ഇക്കാര്യം. പുതിയ സേവനം ഇന്ന് മുതൽ ലഭ്യമാകും.ഇത് പ്രകാരം വിദേശികൾക്ക് സിവിൽ ഐ ഡി യിലെ നിലവിലെ മേൽവിലാസം സാഹൽ ആപ്പ് വഴി മാറ്റുവാനും അപ്ഡേറ്റ് ചെയ്യുവാനും സാധിക്കും. നിലവിൽ ഇതിനായി മുൻകൂർ അപ്പോയിന്റ്മെന്റ് നേടിയ ശേഷം ബന്ധപ്പെട്ട ഓഫീസിൽ നേരിട്ട് ഹാജറായ ശേഷം മാത്രമായിരുന്നു നടപടികൾ പൂർത്തിയാക്കാൻ സാധിച്ചിരുന്നത്.മാത്രവുമല്ല അപ്പോയിന്റ്മെന്റ് ലഭിക്കുന്നതിനു ഏറെ കാല താമസം നേരി ടുകയും ചെയ്തിരുന്നു
പരിഷ്കരിക്കാൻ അനുവദിക്കുന്ന ഏകീകൃത ഗവൺമെന്റ് ഇ-സർവീസസ് ആപ്ലിക്കേഷൻ (സഹ്ൽ) വഴി (പിഎസിഐ) ഞായറാഴ്ച ഒരു പുതിയ സേവനം ആരംഭിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Comments (0)