Posted By Editor Editor Posted On

കുവൈറ്റിലെ അപ്പാർട്മെന്റ് തീപിടുത്തം; മരിച്ചത് കോട്ടയം സ്വദേശി

കുവൈത്തിൽ സാൽമിയയിലെ അപ്പാർട്ട്മെന്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ചത് കോട്ടയം സ്വദേശി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശി പുലിയളപ്പറമ്പിൽ ജോജി ജോസഫ് ആണ് മരിച്ചത്. 50 വയസ്സായിരുന്നു. തിങ്കളാഴ്ച വൈകുന്നേരത്തോടെയായിരുന്നു സാൽമിയയിലെ അപ്പാർട്ട്മെന്റിന് തീപിടിച്ചത്. വിവരമറിഞ്ഞയുടൻ അ​ഗ്നിരക്ഷാ സേനാം​ഗങ്ങൾ സ്ഥലത്തെത്തിയെങ്കിലും ജോജി ജോസഫിനെ രക്ഷിക്കാനായില്ല. കുവൈത്തിലെ സ്വകാര്യ കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു.
സാൽമിയ, അൽ-ബിദ ഫയർ സ്റ്റേഷനുകളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. മൃതദേഹം കെകെഎംഎ മാഗ്നെറ്റ് ടീമിന്റെ നേതൃത്വത്തിൽ നാട്ടിലെത്തിച്ചു. സംസ്കാരം ഇന്ന് നടന്നു. ഭാര്യ ഓയൂർ ലവ് ഷോർ വീട്ടിൽ മോളി (കുവൈത്ത്). സഹോദരങ്ങൾ: ഷാജി, മിനി, ജോബി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *