കുവൈറ്റിലെ പുതിയ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാമത്തെ റൺവേ, പുതിയ കൺട്രോൾ ടവർ, എയർ കാർഗോ സിറ്റി തുടങ്ങിയ പ്രധാന പദ്ധതികൾ പൂർത്തീകരിച്ചതായി സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറൽ (ഡിജിസിഎ) ആക്ടിംഗ് ഡയറക്ടർ ജനറൽ ദുഐജ് അൽ ഒതൈബി. വാഗ്ദാനങ്ങൾ അനുസരിച്ച് പുതിയ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം 2026-ൻ്റെ അവസാന പാദത്തിൽ തുറന്ന് പ്രവർത്തിക്കും. ഈ പദ്ധതികളുടെ അടിസ്ഥാന സൗകര്യങ്ങളിൽ പവർ, ഫയർ സ്റ്റേഷനുകൾ, റഡാർ, എയർ നാവിഗേഷൻ സിമുലേഷൻ സംവിധാനങ്ങളുമായി ബന്ധപ്പെട്ട ഉപകരണങ്ങൾ എന്നിവ ഉൾപ്പെടുന്നുവെന്ന് അൽ ഒതൈബി പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx
Home
Kuwait
പുതിയ കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം 2026-ന്റെ അവസാനത്തോടെ ആരംഭിക്കും