കുവൈറ്റിൽ നേരിയ ഭൂചലനം

കുവൈറ്റിലെ മനാഖീഷ് മേഖലയിൽ നേരിയ ഭൂചലനം രേഖപ്പെടുത്തി. കുവൈത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സയൻറിഫിക് റിസർച്ചിൻറെ (കെ.ഐ.എസ്.ആർ) കീഴിലുള്ള കുവൈത്ത് നാഷണൽ സീസ്മിക് നെറ്റ്‍വർക്കാണ് ഭൂചലനം റിപ്പോർട്ട് ചെയ്തത്. രാവിലെ 10:21-നുണ്ടായ ഭൂചലനം റിക്ടർ സ്‌കെയിലിൽ 3.9 തീവ്രത രേഖപ്പെടുത്തി. ഭൂമിക്കടിയിൽ എട്ട് കിലോമീറ്റർ ആഴത്തിലാണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. അപകടങ്ങളോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version