കുവൈത്ത്: കുവൈത്ത് പൗരന്മാരുടെ കടങ്ങള്‍ തീര്‍ക്കുന്നതിനുള്ള ദേശീയ കാമ്പയിന്‍ ആരംഭിച്ച് സാമൂഹിക കാര്യ മന്ത്രാലയം. മാര്‍ച്ച് 14-ന് തുടങ്ങിയ മൂന്നാമത്തെ ദേശീയ കാമ്പയിന്‍ ഒരു മാസം നീണ്ടുനില്‍ക്കും. രാജ്യത്തെ ചാരിറ്റി സംഘടനകളുമായി സഹകരിച്ച് മന്ത്രാലയത്തിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് പദ്ധതി. പരമാവധി 20,000 ദീനാര്‍ വരെയാണ് സഹായമായി നല്‍കുന്നത്.ക്രിമിനല്‍ റെകോഡ് ഇല്ലാത്ത കുവൈത്ത് പൗരന്മാരേയും, സാമ്പത്തിക ബാധ്യതകളുള്ളവരെയും സഹായത്തിന് പരിഗണിക്കുക.കടം തിരിച്ചടക്കാന്‍ കഴിയാത്തതിന്റെ ഔദ്യോഗിക രേഖകള്‍ ഹാജരാക്കണമെന്നും അധികൃതര്‍ പറഞ്ഞു. നിയമ നടപടികള്‍ക്ക് വിധേയരായവര്‍ക്ക്, നീതിന്യായ മന്ത്രാലയത്തിലെ സിവില്‍ എന്‍ഫോഴ്‌സ്‌മെന്റ് വഴിയാണ് പണം നല്‍കുക.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7