Posted By Editor Editor Posted On

പ്രവാസികളടക്കം വിദേശയാത്ര നടത്തുന്നവര്‍ക്ക് എയര്‍പോര്‍ട്ടിലെ ‘ഈ സേവനം’ ഉപകാരപ്രദമാകും

വിമാനം വൈകുന്ന സന്ദര്‍ഭങ്ങളിലോ നേരത്തെ എത്തിയതിനാലോ വിമാനത്താവളങ്ങളില്‍ ഏറെ നേരം കാത്തിരിക്കേണ്ടി വന്നിട്ടുണ്ടോ, ആ സാഹചര്യങ്ങളില്‍ പുറത്തേക്കൊന്ന് കറങ്ങിവരാന്‍ തോന്നിയിട്ടുണ്ടോ, അപ്പോള്‍ ബാഗ് ഒരു തടസ്സമായോക്കാം. അത്തരം സന്ദര്‍ഭങ്ങളില്‍ വിമാനത്താവളങ്ങളിലെ ക്ലോക്ക് റൂമുകള്‍ ഉപയോഗപ്രദമാകും. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഉള്‍പ്പെടെ ലോകത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം യാത്രികര്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ സഹായമാകുന്ന ക്ലോക്ക് റൂം സേവനം നല്‍കുന്നുണ്ട്. മലയാളികളേറെ സഞ്ചരിക്കുന്ന ദുബായ്, അബുദാബി വിമാനത്താവളങ്ങളില്‍ വിപുലമായ ക്ലോക്ക് റൂം സംവിധാനമുണ്ട്. അടുത്ത വിമാനത്തിന് മണിക്കൂറുകള്‍ ശേഷിക്കെ ദുബായ് നഗരം ചുറ്റിക്കണ്ട് വരാന്‍ ലഗേജുകള്‍ ക്ലോക്ക് റൂമുകളില്‍. ദുബായ് വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലുള്ള ക്ലോക്ക് റൂമില്‍ ഒരു സാധാരണ വലിപ്പമുള്ള ലഗേജിന് 12 മണിക്കൂര്‍ സൂക്ഷിക്കാന്‍ നിരക്ക് 40 ദിര്‍ഹം (950 രൂപ) നല്‍കണം. ടെര്‍മിനല്‍ രണ്ടിലും ഈ സൗകര്യമുണ്ട്. 24 മണിക്കൂറും ഈ സേവനം ലഭിക്കും. കൊച്ചി വിമാനത്താവളത്തിലെ ക്ലോക്ക് റൂമിലും ലഗേജുകള്‍ സുരക്ഷിതമായി ഏല്‍പ്പിക്കാവുന്നതാണ്. ടെര്‍മിനല്‍ മൂന്നിനോട് ചേര്‍ന്നുള്ള പ്രത്യേക കെട്ടിടത്തിലാണ് ഈ സംവിധാനമുള്ളത്. നാല് മണിക്കൂറിനാണ് ഇവിടെ നിരക്കുകള്‍ ഈടാക്കുക. രണ്ട് സാധാരണ ലഗേജുകള്‍ വരെ 4 മണിക്കൂറിന് 500 രൂപയാണ് നിരക്ക്. നാല് ബാഗുകള്‍ വരെയുണ്ടെങ്കില്‍ 650 രൂപയും ഒന്‍പത് ബാഗുകള്‍ വരെ 1,000 രൂപയുമാണ് നിരക്ക് ഈടാക്കുക. ഭാരം കൂടിയ ലഗേജുകള്‍ക്ക് 1,250 രൂപ നല്‍കേണ്ടി വരും.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/ElaG9HX6VACJt6K2QWAEKx

Comments (0)

Leave a Reply

Your email address will not be published. Required fields are marked *