സ്വകാര്യഭാഗങ്ങളിൽ ഡംബൽ തൂക്കിയിട്ടു, കോംപസ് കൊണ്ട് ശരീരത്തില്‍ മുറിവേല്‍പ്പിച്ചു, മുറിവിൽ ലോഷൻ തേച്ചു; നഴ്സിങ് കോളേജില്‍ മൂന്നുമാസം നീണ്ട ക്രൂര റാഗിങ്
ക്രൂരറാഗിങിനിരയായി ഗാന്ധിനഗര്‍ സ്കൂള്‍ ഓഫ് നഴ്സിങിലെ വിദ്യാര്‍ഥികള്‍. ഒന്നാം വര്‍ഷ വിദ്യാർഥികളെ മൂന്നാം വര്‍ഷ വിദ്യാർഥികള്‍ ക്രൂരമായി റാഗ് ചെയ്തെന്നാണു പരാതി. മൂന്ന് മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകി. ഗാന്ധിനഗർ പോലീസ് സംഭവത്തില്‍ കേസെടുത്തു. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണ് പരാതി. വിദ്യാര്‍ഥികളുടെ സ്വകാര്യഭാഗങ്ങളില്‍ ഡംബല്‍ തൂക്കിയിട്ടും കോംപസ് അടക്കമുള്ള ഉപകരണങ്ങള്‍ കൊണ്ട് മുറിവേല്‍പ്പിച്ചും മുറിവിൽ ലോഷൻ തേച്ചും മുഖത്തും തലയിലും വായിലും അടക്കം ക്രീം തേച്ചുമാണ് സീനിയര്‍ വിദ്യാര്‍ഥികളുടെ റാഗിങ് ക്രൂരത. ഞായറാഴ്ചകളിൽ കുട്ടികളിൽനിന്ന് പണം പിരിച്ച് സീനിയർ വിദ്യാർഥികൾ മദ്യപിച്ചിരുന്നതായും സ്ഥിരമായി ജൂനിയർ വിദ്യാർഥികളെ മർദിച്ചിരുന്നതായും പരാതിയിൽ പറയുന്നു. പീഡനം സഹിക്കവയ്യാതെ 3 കുട്ടികൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകുകയായിരുന്നു. സ്റ്റേഷൻ ഹൗസ് ഓഫിസർ ടി.ശ്രീജിത്തിന്‍റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
		
		
		
		
		
Comments (0)