
കുവൈറ്റിൽ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും
കുവൈറ്റിലെ മംഗഫിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി വനിതയുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും. ആലപ്പുഴ ഹരിപ്പാട് മുട്ടം കൊട്ടാരത്തിൽ പറമ്പിൽ വീട്ടിൽ രാജി തങ്കപ്പൻ ആചാരിയുടെ (55) മൃതദേഹമാണ് ഇന്ന് (ഫെബ്രുവരി 11) നാട്ടിലേക്ക് കൊണ്ടുപോകുന്നത്. ഗാർഹിക തൊഴിലാളിയായിരുന്ന ഇവർ കഴിഞ്ഞ മൂന്നിനാണ് അപകടത്തിൽ മരിച്ചത്. സഹോദരി പുത്രൻ സെൽവരാജ് മോർച്ചറിയിലെത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. എന്നാൽ, പാസ്പോർട്ട് ഇല്ലാത്തതും മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള സാമ്പത്തിക ബുദ്ധിമുട്ടും പ്രതിസന്ധി സൃഷ്ടിച്ചു. തുടർന്ന്, ഒഐസിസി കെയർ ടീം മുഖേന കുവൈത്ത് ഇന്ത്യൻ എംബസിയിൽ ബന്ധപ്പെട്ടാണ് ടിക്കറ്റ് തരമാക്കിയത്. മൃതദേഹം രാവിലത്തെ എയർ അറേബ്യ വിമാനത്തിൽ കൊച്ചിയിലേക്ക് കൊണ്ടുപോകും. മകൻ: രമേശൻ. പിതാവ്: തങ്കപ്പന് ആചാരി,മാതാവ്: ശാന്തമാള്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7
Comments (0)