കുവൈത്തിലേക്ക് ​ഗാർഹിക തൊഴിലാളികളെ അയക്കുന്നത് ഈ രാജ്യം വീണ്ടും വിലക്കിയേക്കും

കുവൈത്തിലേക്ക് ഗാർഹിക തൊഴിലാളികളെ അയക്കുന്നതിനു ഫിലിപ്പീൻസ് സർക്കാർ വീണ്ടും നിരോധനം ഏർപ്പെടുത്തിയേക്കും. ഇതുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് തൊഴിൽ മന്ത്രാലയം പഠനം നടത്തി വരികയാണെന്ന് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.കഴിഞ്ഞ ദിവസങ്ങളിൽ ഫിലിപ്പീൻ സെനറ്റിൽ ഇതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ വീണ്ടും ഉയർന്നു വന്നിരുന്നു. ഫിലിപ്പീൻ ഗാർഹിക തൊഴിലാളികൾക്ക് സുരക്ഷ ഉറപ്പാക്കുവാൻ ആവശ്യമായ മാർഗ നിർദേശങ്ങൾ ചർച്ചചെയ്യാൻ റിക്രൂറ്റിങ് ഏജൻസികളുമായി സർക്കാർ യോഗം ചേർന്നിരുന്നു. ജോലിക്കാരുടെ കരാർ കാലാവധി 2 വർഷത്തിൽ നിന്ന് 1 വർഷമാക്കി ചുരുക്കുന്നതിനും പുതുക്കിയ വ്യവസ്ഥകൾ ഉൾപ്പെടുത്തുന്നതിനും യോഗത്തിൽ ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെ തുടർന്ന് ഇരു രാജ്യങ്ങളും തമ്മിൽ പ്രശ്നങ്ങൾ ഉടലെടുക്കുകയും പിന്നീട് തൊഴിലാളികളെ അയക്കുന്നതിനും സ്വീകരിക്കുന്നതിനും ഇരു രാജ്യങ്ങളും തീരുമാനം കൈകൊള്ളുകയും ചെയ്തിരുന്നു. ഒരു വർഷം നീണ്ട് നിന്ന തർക്കങ്ങൾക്ക് ഒടുവിൽ കഴിഞ്ഞ വർഷമാണ് കുവൈത്തിലേക്ക് വീണ്ടും ഫുലിപ്പീൻ തൊഴിലാളികൾ എത്തി തുടങ്ങിയത്.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *