ഗൾഫ് മേഖലയിൽ ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള രണ്ടാമത്തെ രാജ്യമായി കുവൈത്ത് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു.”ആഗോള ജീവിതച്ചെലവ് സൂചിക” യുടെ 2025 ലെ പതിപ്പിലാണ് കുവൈത്ത് വീണ്ടും ഈ നേട്ടം നിലനിർത്തിയത്. 139 രാജ്യങ്ങളെ ഉൾപ്പെടുത്തി കൊണ്ടാണ് സർവേ തയ്യാറാക്കിയത്. ഒമാൻ ആണ് ഏറ്റവും കുറഞ്ഞ ജീവിത ചെലവുള്ള ഗൾഫ് രാജ്യം. ന്യൂയോർക്ക് നഗരത്തിലെ ശരാശരി ജീവിതച്ചെലവുമായി താരതമ്യപ്പെടുത്തി ആഗോള നിലവാരത്തിലുള്ള 5 മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കിയാണ് സർവേ തയ്യാറാക്കിയത്. വാടകച്ചെലവ്, പലചരക്ക് സാധനങ്ങളുടെ ശരാശരി വില, റെസ്റ്റോറന്റുകളിൽ ഭക്ഷണങ്ങളുടെ ശരാശരി നിരക്ക്, ശമ്പളത്തെ അടിസ്ഥാനമാക്കിയുള്ള പ്രാദേശിക കറൻസിയുടെ ശരാശരി വാങ്ങൽ ശേഷി എന്നീ മാനദണ്ഡങളാണ് സർവെക്ക് അടിസ്ഥാനമാക്കിയത്. മൊത്തത്തിലുള്ള മൂല്യനിർണ്ണയത്തിൽ കുവൈത്തിന് 40.4 പോയിൻ്റ് ആണ് ലഭിച്ചത്.അതായത് കുവൈത്തിലെ മൊത്തം ശരാശരി ജീവിതച്ചെലവ് ന്യൂയോർക്ക് നഗരത്തിലെ മൊത്തം ശരാശരി ജീവിതച്ചെലവിൻ്റെ 40.4 ശതമാനത്തിന് തുല്യമാണ്. അറബ് ലോകത്ത് കുവൈത്ത് 12-ാം സ്ഥാനത്താണ്.യഥാക്രമം സൗദി അറേബ്യ, ഖത്തർ, ബഹ്‌റൈൻ, യു.എ.ഇ. എന്നിവയാണ് കുവൈത്തിനു തൊട്ടു പിന്നിലുള്ള ഗൾഫ് രാജ്യങ്ങൾ.
സർവേ അനുസരിച്ച് ലോകത്തിലെ ഏറ്റവും കുറഞ്ഞ ജീവിതച്ചെലവുള്ള പത്ത് രാജ്യങ്ങളെ ഇനിപ്പറയുന്ന ക്രമത്തിലാണ്: പാകിസ്ഥാൻ, ലിബിയ, ഈജിപ്ത്, ഇന്ത്യ, അഫ്ഗാനിസ്ഥാൻ, മഡഗാസ്കർ, ബംഗ്ലാദേശ്, റഷ്യ, പരാഗ്വേ.അതെ സമയം സ്വിറ്റ്സർലൻഡ്, യുഎസ് വിർജിൻ ദ്വീപുകൾ, ഐസ്ലാൻഡ്, ബഹാമസ്, സിംഗപ്പൂർ, ഹോങ്കോംഗ് (ചൈന), ബാർബഡോസ്, നോർവേ, പാപുവ ന്യൂ ഗിനിയ, ഡെൻമാർക്ക് എന്നിവയാണ് ലോകത്തിലെ ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള പത്ത് രാജ്യങ്ങൾ .
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7