കുവൈത്തിൽ മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് പണികിട്ടും

മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ് ധരിച്ചില്ലെങ്കിൽ ഡ്രൈവർക്ക് എതിരെ പിഴ ചുമത്തുമെന്ന് സുരക്ഷാ വൃത്തങ്ങൾ മുന്നറിയിപ്പ് നൽകി.ഇത് ഉറപ്പാക്കേണ്ടത് വാഹനം ഓടിക്കുന്നയാളുടെ ബാധ്യതയായിരിക്കുമെന്നും ആഭ്യന്തര മന്ത്രാലയം അധികൃതർ ചൂണ്ടിക്കാട്ടി. ടാക്സി ഡ്രൈവർമാർക്കും ഇത് ബാധകമായിരിക്കും. മുൻ സീറ്റിൽ ഇരിക്കുന്ന യാത്രക്കാരൻ സീറ്റ് ബെൽറ്റ്‌ ധരിക്കുവാൻ വിസമ്മതിക്കുന്ന സാഹചര്യത്തിൽ ടാക്സി ഡ്രൈവർമാർ ട്രിപ്പ് റദ്ധ് ചെയ്യുകയോ അല്ലെങ്കിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ വിഭാഗത്തിൽ വിവരം അറിയിക്കുകയോ ചെയ്യണം. രാജ്യത്ത് പൊതു റോഡുകളിൽ 252 ഓളം എ.ഐ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും സീറ്റ് ബെൽറ്റ് ധരിക്കാതെ മുൻസീറ്റിൽ ഇരിക്കുന്ന നിയമ ലംഘനങ്ങൾ കഴിഞ്ഞ വ്യാഴാഴ്ച മുതൽ രേഖപ്പെടുത്താൻ ആരംഭിച്ചതായും മന്ത്രാലയം അറിയിച്ചു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy