വിമാനയാത്രയ്ക്കിടെ മദ്യപിച്ച് ബഹളമുണ്ടാക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍. ജനുവരി അഞ്ച്, ഞായറാഴ്ച ആണ് എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയത്. ദോഹയിൽ നിന്നെത്തിയ തൃശൂർ സ്വദേശി സൂരജ് ആണ് പിടിയിലായത്. സംഭവത്തില്‍ പൈലറ്റ് പരാതി നല്‍കി. ഇതേ തുടർന്ന് നെടുമ്പാശേരി പൊലീസ് സൂരജിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7