ഇറാഖിൽ പിടിയിലായ കുവൈത്ത് സ്വദേശിയും കൊടും കുറ്റവാളിയുമായ സൽമാൻ അൽ ഖാലിദിനെ ഇന്റർപോളിന്റെ സഹായത്തോടെ കുവൈത്തിൽ എത്തിച്ചു. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 11 ക്രിമിനൽ കേസുകളിൽ കുവൈത്ത് കോടതി ശിക്ഷിച്ച ഇയാൾ രാജ്യം വിട്ടതിനെ തുടർന്ന് ഇൻറർപോളിന്റെ സഹായം തേടുകയായിരുന്നു. 2023 ഡിസംബർ 4-നാണ് കുവൈത്തിൽ നിന്ന് രക്ഷപ്പെട്ട പ്രതിയ്ക്ക് വേണ്ടി എല്ലാ രാജ്യങ്ങളിലേക്കും ഇന്റർപോൾ അറസ്റ്റ് വാറണ്ട് അയച്ചത്. പ്രതി ഇറാഖിൽ ഉണ്ടെന്ന് മനസ്സിലായതോടെ അവിടുത്തെ സുരക്ഷാ അധികാരികളുമായി സഹകരിച്ച് അറസ്റ്റ് ചെയ്തതെന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഇറാഖ് ആഭ്യന്തര മന്ത്രി അബ്ദുൾ അമീർ അൽ-ഷമ്മാരി, ബസ്ര ഗവർണർ അസദ് അൽ-ഇദാനി, ഇറാഖി സുരക്ഷാ സേന, ജുഡീഷ്യറി എന്നിവരുൾപ്പെടെയുള്ളവരുടെ സഹകരണത്തിന് കുവൈത്ത് ആഭ്യന്തര മന്ത്രാലയം നന്ദി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/GLrqUZASykK7BUFlmATFk7