കുവൈത്തിൽ കൊടും കുറ്റവാളിയായ തലാൽ അൽ അഹമദ് ഷമ്മരി സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി ആഭ്യന്തമന്ത്രാലയം അറിയിച്ചു. കഴിഞ്ഞ ദിവസം ആഭ്യന്തര മന്ത്രാലയം ഇയാൾക്ക് എതിരെ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാ ഉദ്യോഗസ്ഥർക്ക് ഇയാളെ കുറിച്ചുള്ള വിവരം ലഭിച്ചത്. തുടർന്ന് ഇയാളെ പിടികൂടുവാനുള്ള ശ്രമത്തിനിടയിൽ സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ ഇയാൾ വെടിയുതിർക്കുകയുമായിരുന്നു. തുടർന്നുള്ള ഏറ്റുമുട്ടലിൽ പരിക്കേറ്റ ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണമടയുകയായിരുന്നുവെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.രാജ്യത്തിൻ്റെ സുരക്ഷയും സുസ്ഥിരതയും തകർക്കാൻ ശ്രമിക്കുന്ന ആരെയും അറസ്റ്റ് ചെയ്യാനും പിന്തുടരുവാനും സുരക്ഷാ ഉദ്യോഗസ്ഥർ പരമാവധി ശ്രമങ്ങൾ നടത്തി വരികയാണെന്നും മന്ത്രാലയം അറിയിച്ചു. രാജ്യത്തെ സ്വദേശികളുടെയും പ്രവാസികളുടെയും സുരക്ഷക്കാണ് സുരക്ഷാ ഉദ്യോഗസ്ഥർ മുൻഗണന നൽകുന്നതെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു..
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CyE2zWozOCv4kORqNVFYqJ