കുവൈറ്റിലേക്ക് 160 കിലോ ഹാഷിഷ് കടത്തിയ കേസിൽ രണ്ട് ഇറാനികൾക്കും ഒരു ബിദൂണിനും വധശിക്ഷ വിധിച്ചു. കൗൺസിലർ അബ്ദുല്ല അൽ അസിമിയുടെ നേതൃത്വത്തിലുള്ള ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. വിദേശത്തുനിന്ന് കടൽമാർഗം മയക്കുമരുന്ന് കൊണ്ടുവരാമെന്ന് ഏറ്റിരുന്നതായി പ്രതികൾ സമ്മതിച്ചിരുന്നു. തുടർന്ന് ആഭ്യന്തര മന്ത്രാലയം നിരീക്ഷിക്കുകയും തെളിവുകൾ സഹിതം മയക്കുമരുന്ന് പിടുകൂടുകയുമായിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn