സോഷ്യൽ മീഡിയയിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്ത സ്ത്രീക്ക് തടവ്

കുവൈറ്റിലെ മഹ്ബൗലയിൽ സ്നാപ്ചാറ്റിൽ അശ്ലീല ചിത്രങ്ങൾ പോസ്റ്റ് ചെയ്തതിനും, വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചതിനും ഒരു സ്ത്രീക്ക് മൂന്ന് വർഷം തടവ്. ക്രിമിനൽ കോടതിയാണ് ശിക്ഷ വിധിച്ചത്. 3000 കുവൈത്തി ദിനാർ പിഴയും ചുമത്തിയിട്ടുണ്ട്. സ്‌നാപ്ചാറ്റിലൂടെ അശ്ലീല ഉള്ളടക്കം അടങ്ങിയ ടെക്‌സ്‌റ്റ് മെസേജും അശ്ലീല ഫോട്ടോകളും അയച്ച് മറ്റുള്ളവരെ മനഃപൂർവം വേശ്യാവൃത്തിക്ക് പ്രേരിപ്പിച്ചുവെന്ന കുറ്റമാണ് പ്രോസിക്യൂഷൻ ചുമത്തിയിരിക്കുന്നത്. ആൻ്റി സൈബർ ക്രൈം ഡിപ്പാർട്ട്‌മെൻ്റിൽ നിന്നുള്ള ഡിറ്റക്ടീവുകൾ നടത്തിയ അന്വേഷണങ്ങളും കുറ്റകൃത്യങ്ങൾ ചെയ്തതായി പ്രതിയുടെ സമ്മതവും വിധിയിൽ നിർണായകമായി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Leave a Comment

Your email address will not be published. Required fields are marked *

Exit mobile version