കുവൈത്തിൽ കോഴിമുട്ട ക്ഷാമം രൂക്ഷമായി.വിപണിയിലെ പ്രതിസന്ധി മുതലെടുത്ത് കൊണ്ട് വിലയിൽ കൃത്രിമം കാണിക്കുന്ന മുട്ട വിതരണ കമ്പനികളുമായുള്ള ഇടപാടുകൾ അവസാനിപ്പിക്കണമെന്ന് ജംഇയ്യ യൂണിയൻ ഡയറക്ടർ ബോർഡ് ചെയർമാൻ മുസാബ് അൽ മുല്ല എല്ലാ സൊസൈറ്റികളോടും ആവശ്യപ്പെട്ടു. രാജ്യത്ത് എല്ലാ വർഷവും തണുപ്പ് കാലങ്ങളിലാണ് കോഴി മുട്ട ക്ഷാമം രൂക്ഷമാകുന്നത്.ഇത് പരിഹാരം കാണാതെ തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.പൊതുതാൽപ്പര്യം സംരക്ഷിക്കുന്നതിനും വിപണിയിൽ സ്ഥിരത ഉറപ്പാക്കുന്നതിനും അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കുന്നതിനുമായി മുട്ട കയറ്റുമതി നിർത്താൻ അടിയന്തര തീരുമാനം പുറപ്പെടുവിക്കണമെന്ന് അൽ മുല്ല വാണിജ്യ, വ്യവസായ മന്ത്രി ഖലീഫ അൽ അജിലിനോട് ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn