കുവൈത്തിൽ വരും ദിവസങ്ങളിലും കുറഞ്ഞ താപനില തുടരും. രാജ്യം നിലവിൽ കുറഞ്ഞ ന്യൂനമർദ സംവിധാനത്തിൻറെ പ്രത്യാഘാതങ്ങൾ അനുഭവിക്കുകയാണെന്ന് കാലാവസ്ഥ കേന്ദ്രം ആക്ടിങ് ഡയറക്ടർ ധാരാർ അൽ അലി പറഞ്ഞു.ശനിയാഴ്ച മിതമായ കാലാവസ്ഥ പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 12 മുതൽ 45 കിലോമീറ്റർ വരെ വേഗത്തിൽ വീശാൻ സാധ്യതയുണ്ട്. ഇത് തുറന്ന പ്രദേശങ്ങളിൽ പൊടി ഉയർത്താം. പരമാവധി താപനില 20 മുതൽ 22 വരെ ഡിഗ്രി സെൽഷ്യസ് വരെ പ്രതീക്ഷിക്കുന്നു. കടൽ തിരമാലകൾ രണ്ടു മുതൽ ആറ് അടി വരെ ഉയരുമെന്നും പ്രവചിക്കപ്പെടുന്നു. ശനിയാഴ്ച രാത്രി തണുപ്പുകൂടും. കുറഞ്ഞ താപനില ആറു മുതൽ ഒമ്പതു ഡിഗ്രി സെൽഷ്യസ് വരെയാകും. വടക്കുപടിഞ്ഞാറൻ കാറ്റ് നേരിയതോ മിതമായതോ ആയ വേഗത്തിൽ തുടരും.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn