കുവൈത്തിൽ ഇന്റർനെറ്റ് പാക്കേജിന്റെ ഉപഭോഗം 80 ശതമാനം കടന്നാൽ സേവന ദാതാക്കൾ ഉപഭോക്താക്കളെ വിവരം അറിയിക്കാൻ ബാധ്യസ്ഥരായിരിക്കും. കുവൈത്ത് ടെലകമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അധികൃതരാണ് ഇത് സംബന്ധിച്ച് മൊബൈൽ കമ്പനികൾക്ക് ഇത് സംബന്ധിച്ച നിർദേശം നൽകിയത്.ടെക്സ്റ്റ് മെസ്സേജുകൾ അല്ലെങ്കിൽ മറ്റു ആശയവിനിമയ മാർഗങ്ങൾ ഉപയോഗിച്ച് കൊണ്ടാണ് ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകേണ്ടത്. വിവര സാങ്കേതിക വിദ്യ സേവനങ്ങളുമായി ബന്ധപ്പെട്ട ഉപഭോക്താകളുടെ അവകാശ സംരക്ഷണ നിയമത്തിലെ ആർട്ടിക്കിൾ 6 ലേ രണ്ടാമത്തെ വ്യവസ്ഥ പ്രകാരമാണ് ഇതെന്നും അധികൃതർ വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn