വിമാനത്തിന്‍റെ വിന്‍ഷീല്‍ഡില്‍ വന്നിടിച്ച് ഭീമന്‍ കഴുകന്‍. ഡിസംബര്‍ അഞ്ചിന് ബ്രസീലിലെ ആമസോണിലെ എന്‍വിറയില്‍നിന്ന് എയ്റുനെപെയിലേക്ക് പോയ ഒറ്റ എഞ്ചിന്‍ വിമാനത്തിന്‍റെ വിന്‍ഷീല്‍ഡിലേക്കാണ് കഴുകന്‍ പറന്ന് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ കഴുകന്‍ തക്ഷണം ചത്തു. എന്നാല്‍, തകര്‍ന്നുപോയ വിന്‍ഡ്ഷീല്‍ഡിലൂടെ കോക്പിറ്റിനുള്ളിലേക്ക് ചത്ത കഴുകന്‍ തൂങ്ങിക്കിടന്നു. കോക്പിറ്റില്‍ പൈലറ്റുമാര്‍ക്ക് മുന്നിലായി കാഴ്ച മറച്ചുകൊണ്ടാണ് കഴുകന്‍ തൂങ്ങിക്കിടന്നത്. വിമാനത്താവളത്തിലേക്ക് ലാന്‍ഡ് ചെയ്യുന്നതിനിടെയായിരുന്നു അപ്രതീക്ഷിത അപകടം. പൈലന്‍റിന്‍റെ മനസാന്നിധ്യം ഒന്നുകൊണ്ട് മാത്രമാണ് യാത്രക്കാരുടെ ജീവന്‍ രക്ഷിക്കാനായത്. വിമാനത്തിലെ യാത്രക്കാരും ജീവനക്കാരും സുരക്ഷിതരാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ല. വിമാനത്താവളത്തിന് സമീപത്തെ മാലിന്യകൂമ്പാരത്തിലേക്ക് പറന്നിറങ്ങിയ കഴുകനാണ് അപകടത്തിന് കാരണമെന്ന് പൈലറ്റ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Kuwait
വിമാനത്തിന്‍റെ വിന്‍ഡ്ഷീൽഡിലേക്ക് വന്നിടിച്ച് ഭീമന്‍ കഴുകന്‍, കോക്പിറ്റിനുള്ളില്‍ തൂങ്ങിക്കിടന്നു, ഒഴിവായത് വന്‍ ദുരന്തം