ജോലി ഇല്ലെങ്കിലും സാമ്പത്തികം ഭദ്രമാക്കാം, അറിഞ്ഞിരിക്കേണ്ട ഏഴ് കാര്യങ്ങള്‍

കയ്യില്‍ പണമുണ്ടായിരിക്കുക എന്നത് സ്ത്രീകളെ സംബന്ധിച്ച് ഒരു ശക്തി തന്നെയാണ്. അത് ജോലിയുള്ളവര്‍ ആയാലും അല്ലാത്തവര്‍ ആയാലും. സ്വന്തം കാര്യങ്ങള്‍ക്കും ഭാവിയിലെ ആവശ്യങ്ങള്‍ക്കുമായി സാമ്പത്തികമായി സുരക്ഷിതരായിരിക്കേണ്ടത് ഓരോ സ്ത്രീയുടെയും കടമയാണ്. എന്നാല്‍ ജോലി ചെയ്യാത്തവരെ സംബന്ധിച്ചെടുത്തോളം അത് അല്‍പ്പം വെല്ലുവിളിയുമാണ്. എന്നാല്‍ ചില ശീലങ്ങള്‍ വളര്‍ത്തിയെടുത്താല്‍ ഏതൊരു സ്ത്രീയ്ക്കും സാമ്പത്തികമായി ശക്തി നേടാനും ഭാവി സുരക്ഷിതമാക്കാനും പണം വിദഗ്ധമായി കൈകാര്യം ചെയ്യാനും സാധിക്കും. അതിനുള്ള ഏഴ് എളുപ്പവഴികള്‍ എന്തെല്ലാമാണെന്ന് നോക്കാം.

സാമ്പത്തികകാര്യങ്ങള്‍ സ്വന്തമായി കൈകാര്യം ചെയ്യുക പണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ഭര്‍ത്താവിനെയോ കുടുംബത്തിലെ ആണുങ്ങളെയോ ഏല്‍പ്പിക്കാതെ സ്വന്തമായി തന്നെ കൈകാര്യം ചെയ്യാന്‍ പരിശീലിക്കുക. ദിവസമോ ആഴ്ചയിലൊരിക്കലോ ചിലവുകളും വരവും ബാങ്ക് ബാലന്‍സുമെല്ലാം പരിശോധിക്കുക. വരവുചിലവുകള്‍ കൃത്യമായി കൈകാര്യം ചെയ്യാന്‍ ബജറ്റ് തയ്യാറാക്കുക. മറ്റാരെങ്കിലുമായി അക്കൗണ്ട് വിവരങ്ങളോ സമ്പാദ്യ വിവരങ്ങളോ പങ്കുവെക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അതിന്റെ നിയന്ത്രണം അവരെ ഏല്‍പ്പിക്കാതിരിക്കുക. ഇനി സ്വന്തമായി ഒരു വരുമാനവും ഇല്ലാത്തവരാണെങ്കില്‍ പങ്കാളിക്കൊപ്പം ഇത്തരം കാര്യങ്ങളില്‍ ഇടപെടുക. ഓരോ മാസവുമുള്ള അടവുകളെ കുറിച്ചും വരവുചിലവുകളെ കുറിച്ചും ക്യതൃമായി അറിഞ്ഞിരിക്കുക.

ഭാവിയെ കുറിച്ച് ഒരു പ്ലാന്‍ വേണം ഭാവിയെ കുറിച്ച് കൃത്യമായൊരു പ്ലാനിംഗ് ഉള്ളത് സാമ്പത്തികമായി സുരക്ഷിതമാകുന്നതില്‍ പ്രധാനമാണ്. വാര്‍ധക്യകാലം സുരക്ഷിതമാക്കുന്നതിന് ഒരു നീക്കിയിരുപ്പ് ഉണ്ടാകുന്നത് നല്ലതാണ്. പൊതുവേ പുരുഷന്മാരേക്കാള്‍ ആയുസ്സ് കൂടുതല്‍ സ്ത്രീകള്‍ക്കാണ്. അതുകൊണ്ട് പങ്കാളിയുടെ സാമ്പത്തിക രപിന്തുണ നഷ്ടമായാലുള്ള അവസ്ഥ മുമ്പില്‍ കാണണം. മറ്റാര്‍ക്കും ബാധ്യതയാകാതിരിക്കാന്‍ വാര്‍ധക്യ കാലത്തേക്ക് മാത്രമായി ഒരു സമ്പാദ്യം മാറ്റിവെക്കുക.

ലോണ്‍ നല്ലതാണ് ബാധ്യതകള്‍ സാമ്പത്തിക സുരക്ഷയ്ക്ക് വെല്ലുവിളി ആണെങ്കിലും ലോണുകള്‍ ഒന്നും ഇല്ലെങ്കില്‍ അതും സാമ്പത്തികസുരക്ഷയ്ക്ക് വെല്ലുവിളി ആണെന്ന് വിദഗ്ധര്‍ പറയുന്നു. കാരണം തിരിച്ചടയ്ക്കാന്‍ കഴിയുമോ എന്ന ഭയത്താല്‍ ഇവര്‍ക്ക് പണം വായ്പയായി നല്‍കാന്‍ ബാങ്കുകള്‍ മടിക്കും. അതുകൊണ്ട് വളരെ ആലോചിച്ച് സാമ്പത്തികമായി വലിയ ബാധ്യതയാകാത്ത ലോണിനോ ക്രെഡിറ്റ് കാര്‍ഡിനോ അപേക്ഷിക്കുക, അത് വിദഗ്ധമായി ഉപയോഗപ്പെടുത്തുക.

ഉയര്‍ന്ന പലിശയുള്ള ലോണുകള്‍ കുറയ്ക്കുക ചില വായ്പകള്‍ നല്ലതാണെങ്കില്‍ മറ്റുചില വായ്പകള്‍ എന്നന്നേക്കുമായി നമ്മളെ കുരുക്കിലാക്കും. ഉയര്‍ന്ന പലിശ ഈടാക്കുന്ന വായ്പകള്‍ എടുക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കുക. അത്തരം വായ്പകള്‍ ഉണ്ടൈങ്കില്‍ എത്രയും വേഗം അവ തിരിച്ചടയ്ക്കാന്‍ ശ്രമിക്കുക.

ബാങ്കുകളുമായി നല്ല ബന്ധം പുലര്‍ത്തുക സാമ്പത്തികമായി ആശ്രയിക്കാന്‍ സാധിക്കുന്ന സ്ഥാപനങ്ങളുമായി നല്ല ബന്ധം പുലര്‍ത്തുക. സാമ്പത്തികമായ സഹായങ്ങള്‍ക്കും ഉപദേശങ്ങള്‍ക്കും അക്കൗണ്ട് സംബന്ധമായ സംശയങ്ങള്‍ക്കും ആരെയാണ് ബന്ധപ്പെടേണ്ടത് എന്നുള്ള കാര്യങ്ങള്‍ അറിഞ്ഞിരിക്കുക. പലിശസംബന്ധമായതും ലോണ്‍ സംബന്ധമായതുമായ കാര്യങ്ങളില്‍ വേണ്ട നിര്‍ദ്ദേശങ്ങള്‍ തരാന്‍ ഇവര്‍ക്ക് സാധിക്കും.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Leave a Comment

Your email address will not be published. Required fields are marked *