കുവൈത്തിൽ ഗാർഹിക തൊഴിലാളികളിൽ നിന്ന് 5 ൽ കൂടുതൽ പരാതികൾ ലഭിക്കുന്ന റിക്രൂട്ടിംഗ് ഏ ജൻസികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോകുന്ന ഗാർഹിക തൊഴിലാളികളുമായി ബന്ധപ്പെട്ട് ഫിലിപ്പീൻസ് പ്രവാസി തൊഴിൽ മന്ത്രാലയം പുതുതായി പുറത്തിറക്കിയ മാർഗ നിർദേശങ്ങളിലാണ് ഈ നിബന്ധന ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് ഗാർഹിക തൊഴിൽ കാര്യ വിദഗ്ദൻ ബാസം അൽ-ഷമ്മരി വ്യക്തമാക്കി.ഗാർഹിക മേഖലയിൽ വിദേശ രാജ്യങ്ങളിൽ ജോലി ചെയ്യുന്ന ഫിലിപ്പൈൻസ് തൊഴിലാളികളുടെ സുരക്ഷ മുൻ നിർത്തിയാണ് ഫിലിപ്പീൻസ് സർക്കാർ പുതിയ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത് എന്നും അദ്ദേഹം അറിയിച്ചു.വിദേശ രാജ്യങ്ങളിലെ റിക്രൂട്ട്‌മെൻ്റ് ഏജൻസികളുടെ പ്രവർത്തനങ്ങൾ കർശനമായി നിരീക്ഷിക്കുന്നതാണ് പുതിയ സംവിധാനം.റിക്രൂട്ട്‌മെൻ്റ് മാനദണ്ഡങ്ങൾ പാലിച്ചു വരുന്ന സ്ഥാപനങ്ങളെ തിരിച്ചറിയുവാനും മറ്റുള്ളവയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുവാനും ലക്ഷ്യമിട്ടു കൊണ്ടാണ് പുതിയ സംവിധാനം ഏർപ്പെടുത്തിയത്. 5-ലധികം പരാതികൾ ലഭിക്കുന്ന കമ്പനികളെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുകയും തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നത് വരെ ഈ സ്ഥാപനങ്ങൾ വഴി റിക്രൂട്മെന്റ് തടയുമെന്നും ഷമ്മരി അറിയിച്ചു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn