ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം

ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മൂന്ന് മലയാളികളടക്കം ആറ് ഇന്ത്യക്കാരെ തേടി സ്വർണം സമ്മാനം. 79,000 ദിർഹം വിലവരുന്ന 24 കാരറ്റിൻ്റെ 250 ഗ്രാം സ്വർണം സമ്മാനമാണ് നേടിയത്. റാസൽഖൈമയിൽ എൻജിനീയറായ അജു മാമ്മൻ മാത്യു, ഇപ്പോൾ നാട്ടിൽ കർഷകനായ മുൻ യുഎഇ പ്രവാസി രാജേഷ് കെ.വി.വാസു, ദുബായിൽ ഇലക്ട്രിക്കൽ എന്‍ജിനീയറായ എം.വിഷ്ണു എന്നിവരാണ് മലയാളികൾ. യുഎഇയിൽ ജോലി ചെയ്യുന്ന തമിഴ് നാട് സ്വദേശി മുത്തുക്കണ്ണൻ സെൽവം, ദുബായ് മീഡിയാ സിറ്റിയിൽ ഐടി പ്രഫഷനലായ സന്ദീപ് പാട്ടീൽ, കുവൈത്തിൽ ജോലി ചെയ്യുന്ന ലോറൻസ് ചക്കപ്പൻ എന്നിവരാണ് മറ്റു ഇന്ത്യക്കാർ. ബുദൂർ അൽ ഖാൽദിയാണ് സമ്മാനം നേടിയ യുഎഇ സ്വദേശിനി.

ഉറ്റ സുഹൃത്തുമായി ചേർന്നാണ് അജു സമ്മാനാർഹമായ ടിക്കറ്റെടുത്തത്. സമ്മാനം ഇദ്ദേഹവുമായി പങ്കിടും. നേരത്തെ 14 വർഷം യുഎഇയിൽ ജോലി ചെയ്തിരുന്നയാളാണ് രാജേഷ്. പ്രവാസം മതിയാക്കി നാട്ടിൽ കർഷകനായിട്ടും ഭാഗ്യപരീക്ഷണം തുടർന്നു. കഴിഞ്ഞ ആറ് വർഷമായി കൂട്ടുകാരോടൊപ്പം ഭാഗ്യ പരീക്ഷണം നടത്തുന്ന വിഷ്ണു ഇപ്രാവശ്യം സ്വന്തം പേരിലാണ് ടിക്കറ്റെടുത്തത്. സമ്മാനം കൂട്ടുകാരുമായി പങ്കിടുമെന്ന് അദ്ദേഹം പറഞ്ഞു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *