കുവൈറ്റിൽ വ്യാജരേഖകള്‍ വഴിയും ,അനധികൃത മാര്‍ഗങ്ങളിലൂടെയും പൗരത്വം നേടിയവരെ കണ്ടെത്തി അവരുടെ പൗരത്വം റദ്ദാക്കാനുള്ള ആഭ്യന്തര മന്ത്രാലയത്തിന്റെ നടപടികള്‍ ഇപ്പോഴും തുടരുകയാണ്. ഇതൊനൊടകം 1,158 പേരുടെ പൗരത്വം റദ്ദാക്കുന്നതുമായി ബന്ധപ്പെട്ട് കുവൈറ്റ് ഭരണകൂടം ഏഴ് പുതിയ ഉത്തരവുകള്‍ കൂടി പുറപ്പെടുവിച്ചിരിക്കുകയാണ്. കുവൈറ്റ് ഭരണഘടന, ദേശീയത നിയമം, പ്രഥമ ഉപപ്രധാനമന്ത്രിയുടെ ശുപാര്‍ശകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ഇതുമായി ബന്ധപ്പെട്ട ഉത്തരവ് ഔദ്യോഗിക ഗസറ്റായ കുവൈറ്റ് അല്‍ യൗമില്‍ ഇന്ന് പ്രസിദ്ധീകരിക്കുമെന്ന് അധികൃതര്‍ അറിയിചിരിക്കുകയാണ്. ഇങ്ങനെ പൗരത്വ പുനപ്പരിശോധനയ്ക്ക് വിധേയരാവുന്ന 1,158 പേരില്‍ 1,145 പേരും സ്ത്രീകളാണെന്നും ആഭ്യന്തര മന്ത്രാലയം വൃത്തങ്ങള്‍ അറിയിക്കുകയുണ്ടായി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn