പോലിസ് പട്രോളിങ് സംഘത്തെ കണ്ട് കടയില്‍ നിന്നിറങ്ങിയോടെ രണ്ട് പ്രവാസികളെ പിന്തുടര്‍ന്ന കുവൈറ്റ് പോലിസ് ഇരുവരെയും കൈയോടെ പിടികൂടി. തിരച്ചില്‍ നടത്തിയപ്പോള്‍ പോലിസിന് ലഭിച്ചത് വന്‍ മയക്കുമരുന്ന് ശേഖരവും അനധികൃതമായി സൂക്ഷിച്ച 10,000ത്തിലധികം ദിനാറും. കുവൈറ്റിലെ അഹമ്മദ് ഗവര്‍ണറേറ്റിലാണ് സംഭവം. എക്സ്പ്രസ് വേയില്‍ പതിവ് പട്രോളിംഗിനിടെയായിരുന്ന സംഭവം.രാജ്യത്തെ വിസ നിയമങ്ങളോ തൊഴില്‍ നിയമങ്ങളോ ലംഘിച്ച് അനധികൃതമായി കഴിയുന്ന പ്രവാസികളായിരിക്കും എന്നാണ് പോലിസ് കരുതിയത്. എന്നാല്‍ ഓടുന്നതിനെ പോലിസിന്റെ കണ്ണുവെട്ടിച്ച് കൈയിലുണ്ടായിരുന്ന ബാഗ് വഴിയില്‍ ഉപേക്ഷിച്ചത് പോലിസിന്റെ ശ്രദ്ധയില്‍ പെടുകയായിരുന്നു. ബാഗ് പരിശോധിച്ചപ്പോള്‍ അതില്‍ മയക്കുമരുന്നുകളും 10,000 ദിനാറും (27 ലക്ഷകത്തിലേറെ രൂപ) അതില്‍ നിന്ന് കണ്ടെത്തി. പ്രതികളെ പിന്തുടര്‍ന്ന് പിടികൂടിയ പോലിസിന്റെ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ മയക്കുമരുന്ന് വില്‍പ്പനക്കാരാണെന്നും മനസ്സിലായത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn