സൗദിയിലെ അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ സ്വദേശികളായ കടയ്ക്കൽ ചിതറ ഭജനമഠം പത്മവിലാസത്തിൽ മണിയുടെ മകൻ ശരത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശരത്ത് മുറിയിൽ തൂങ്ങി മരിച്ച നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമായിരുന്നു. ശരത് ജോലിക്ക് എത്താത്തതിനെ തുടർന്ന് സ്പോൺസർ അന്വേഷിച്ച് എത്തിയിരുന്നു. ഏറെ നേരം മുട്ടിവിളിച്ചിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് തുടർന്ന് പൊലീസ് സഹായത്തോടെ വാതിൽ തുറന്ന് അകത്തുപ്രവേശിച്ചപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ദീർഘകാലമായി ഉനൈസയിൽ ഇലക്ട്രിക്, പ്ലമ്പിങ് ജോലി ചെയ്തിരുന്ന ശരത് രണ്ടു മാസം മുൻപാണ് ഭാര്യ പ്രതീയെ സൗദിയിലേക്ക് കൊണ്ടുവന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn
Home
Kuwait
ഗൾഫിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി; ശരത്തിന് കൂട്ടായി പ്രീതി എത്തിയിട്ട് രണ്ടു മാസം മാത്രം
