ശരീര ഭാരം കൂടിയോ, നിങ്ങളുടെ കോൺഫിഡൻസിനെ ബാധിക്കുന്നുണ്ടോ; ചിയ വിത്ത് മാത്രം മതി നിങ്ങളുടെ പ്രശ്നം പരിഹരിക്കാൻ

ചിയ വിത്തുകൾ പോഷകഗുണമുള്ളതും മൊത്തത്തിലുള്ള ആരോഗ്യത്തിനും നല്ലതാണ്. കാപ്പിക്കൊപ്പം ചിയ സീഡ് ചേർത്ത് കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. ചിയ വിത്തും കാപ്പിയും ശരീരഭാരം കുറയ്ക്കുന്നതിന് സഹായിക്കുന്ന ഏറ്റവും മികച്ച രണ്ട് ചേരുവകളാണ്. ചിയ വിത്തുകളും കാപ്പിയും മിതമായ അളവിൽ കഴിക്കുക. കാരണം ഈ പാനീയം ഉറക്കക്കുറവിന് ഇടയാക്കും.

കാപ്പിയുടെ കൂടെ ചിയ വിത്തുകൾ ചേർത്ത് കഴിക്കുന്നത് ശരീരത്തിലെ അധിക കലോറി കുറയ്ക്കാൻ സഹായിക്കും. ഹൈപ്പോകലോറിക് (കലോറി കുറവുള്ള) ഭക്ഷണവുമായി സംയോജിപ്പിക്കുമ്പോൾ ചിയ വിത്ത് കഴിക്കുന്നത് ഗണ്യമായ ശരീരഭാരം കുറയ്ക്കാൻ ഇടയാക്കുമെന്ന് ജേണൽ ഓഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് സയൻസസിൽ 2023-ൽ പ്രസിദ്ധീകരിച്ച ഒരു പഠനം പറയുന്നു.

ചിയ വിത്തുകളിൽ പ്രോട്ടീനും നാരുകളും ധാരാളം അടങ്ങിയിട്ടുണ്ട്. നൂറു ഗ്രാം ചിയ വിത്തുകൾക്ക് 16.5 ഗ്രാം പ്രോട്ടീനും 34.4 ഗ്രാം നാരുകളുമുണ്ട്. ഉയർന്ന നാരുകളും പ്രോട്ടീനും ഉള്ളതിനാൽ ചിയ വിത്തുകൾ ശരീരഭാരം കുറയ്ക്കാൻ സഹായിക്കും.

100 ഗ്രാം കാപ്പിയിൽ 40 മില്ലിഗ്രാം കഫീൻ ഉണ്ട്. കഫീൻ മാനസിക ജാഗ്രത വർദ്ധിപ്പിക്കുക മാത്രമല്ല, ശരീരഭാരം വർദ്ധിപ്പിക്കാനും ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാനും സഹായിക്കുന്നതായി 2019-ൽ ഫുഡ് സയൻസ് ആന്റ് ന്യൂട്രീഷനിലെ ക്രിട്ടിക്കൽ റിവ്യൂസിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ ചൂണ്ടിക്കാട്ടുന്നു.

ചിയ വിത്തുകൾ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്തുകയും ഉയർന്ന നാരുകൾ ഉള്ളതിനാൽ പതിവായി മലവിസർജ്ജനം ഉറപ്പാക്കുകയും ചെയ്യും. മലവിസർജ്ജനത്തിനും കാപ്പി സഹായിക്കും. ഓക്സിഡേറ്റീവ് സ്‌ട്രെസിൽ നിന്ന് സംരക്ഷണം നൽകുന്ന ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചിയ വിത്തുകളിലും കാപ്പിയിലുമുണ്ട്. ചിയ വിത്തുകളുമായുള്ള കാപ്പിയുടെ സംയോജനം വീക്കം കുറയ്ക്കുകയും ഹൃദ്രോഗം ഉൾപ്പെടെയുള്ള വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്ക്കുകയും ചെയ്യും.

പ്രമേഹമുള്ളവർക്ക് ചിയ വിത്തുകൾ ഗുണം ചെയ്യും. കാരണം അവയിലെ നാരുകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും. ചിയ സീഡ് ചേർത്ത കാപ്പി കുടിക്കുന്ന ആളുകൾക്ക് ടൈപ്പ് 2 പ്രമേഹം വരാനുള്ള സാധ്യത 11 ശതമാനം കുറയ്ക്കുന്നതായി വിവിധ പഠനങ്ങൾ പറയുന്നു.

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy