വീണ്ടും ബോംബ് ഭീഷണി; നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനം വിമാനം അടിയന്തരമായി മുംബൈയിലിറക്കി
നെടുമ്പാശ്ശേരിയിലേക്കുള്ള വിമാനത്തിൽ വീണ്ടും ബോംബ് ഭീഷണി. ഭീഷണിയെ തുടർന്ന് നെടുമ്പാശ്ശേരിയിലിറക്കേണ്ട വിമാനം മുംബൈയിലിറക്കി. സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്.
വൈകീട്ട് ആറിന് നെടുമ്പാശ്ശേരിയിൽ എത്തേണ്ട സ്‌പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. സ്‌പൈസ് ജെറ്റിന്റെ മറ്റൊരു വിമാനത്തിനും ഇൻഡിഗോ, വിസ്താര, ആകാശ എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. എക്‌സിലൂടെയാണ് ഭീഷണി സന്ദേശം എത്തിയത്. ഇവിടെനിന്നു വിമാനങ്ങൾ പുറപ്പെട്ടതിനുശേഷമാണ് ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ അറിയുന്നത്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/CphhwPjIyE122skAdI32Qg
		
		
		
		
		
Comments (0)