രത്തൻ ടാറ്റ ഓർമയായി; മണ്മറഞ്ഞത് മനുഷ്യസ്നേഹിയായ വ്യവസായി

പ്രമുഖ വ്യവസായി രത്തൻ ടാറ്റയുടെ മരണത്തിൽ ആദരാഞ്ജലി അർപ്പിച്ച് രാജ്യം. രാഷ്ട്രപതിയും പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമുൾപ്പെടെ നിരവധി പ്രമുഖർ അദ്ദേഹത്തിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി. രക്ത സമ്മര്‍ദ്ദം കുറഞ്ഞതിനെ തുടര്‍ന്ന് തിങ്കളാഴ്ചയാണ് രത്തൻ ടാറ്റയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുട‍ർന്ന് അദ്ദേഹം വെന്റിലേറ്ററിലായിരുന്നു. ആരോഗ്യനില ഭേദമെന്ന് ടാറ്റാ ഗ്രൂപ്പ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും പിന്നീട് വീണ്ടും വഷളാവുകയായിരുന്നു. ബുധനാഴ്ച രാത്രി 11.45ഓടെയാണ് രത്തൻ ടാറ്റയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ദീർഘവീക്ഷണമുള്ള വ്യവസായിയായിരുന്നു രത്തൻ ടാറ്റയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി എക്സിൽ കുറിച്ചു. എല്ലാവരോടും ‘അനുകമ്പയുള്ള ആത്മാവും അസാധാരണ വ്യക്തിത്വവുമായിരുന്നു രത്തൻ ടാറ്റ. ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ളതും അഭിമാനകരവുമായ വ്യവസായ സ്ഥാപനങ്ങളിലൊന്നിന് അദ്ദേഹം നേതൃത്വം നൽകി. കച്ചവടത്തെ മാത്രമല്ല മനുഷ്യരെയും മൃഗങ്ങളെയും ജീവിതത്തോട് ചേർത്തു പിടിച്ച, സമ്പാദ്യത്തിന്റെ മുക്കാൽ പങ്കും ചാരിറ്റി പ്രവർത്തനങ്ങൾക്ക് നീക്കിവെച്ച രത്തൻ ടാറ്റയുടെ പിൻഗാമിയാകൽ ചെറിയ കാര്യമല്ല. അവിവാഹിതനാണ് രത്തൻ.

കുറഞ്ഞ വിലയ്ക്ക് ഒരു കാർ സ്വന്തമാക്കുകയെന്ന സാധാരണക്കാരന്റെ സ്വപ്നം യാഥാർത്ഥ്യമാക്കിയ പ്രതിഭയാണ് രത്തൻ ടാറ്റ. രാജ്യത്തെ വാഹന വിപണിയിലെ വിപ്ലവമായിരുന്നു നാനോ എന്ന കുഞ്ഞൻ കാർ. ചെറിയ യാത്രകൾ പലപ്പോഴും വലിയ സ്വപ്നങ്ങളിലേക്ക് ചിറകുവിരിക്കാറുണ്ട്. അങ്ങനെയുള്ള യാത്ര തന്നെയാണ് ഈ കുഞ്ഞൻ കാറിന് പിന്നിലും. രത്തൻ ടാറ്റ വിടവാങ്ങിയതോടെ ആ പാരമ്പര്യം കുടുംബത്തിലെ ആര് ഏറ്റെടുക്കുമെന്ന് നോക്കുകയാണ് വ്യവസായ-രാഷ്ട്രീയ ലോകം. സഹോദരൻ നോയെൽ ടാറ്റ, അദ്ദേഹത്തിന്റെ മക്കളായ നെവില്ലേ ടാറ്റ, ലീഹ് ടാറ്റ, മായ ടാറ്റ എന്നിവരുടെ പേരുകളാണ് ബിസിനസ് ലോകത്ത് ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത്. ടാറ്റയുടെ ചെയർമാനായിരിക്കെ വിദ്യാഭ്യാസ, ആരോഗ്യ, സാമൂഹിക വികസനത്തിന് ഊന്നൽ നൽകിയ രത്തൻ സ്ഥാനമൊഴിഞ്ഞ ശേഷവും സാമ്പത്തിക സഹായങ്ങൾ തുടർന്നിരുന്നു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2026 KUWAITVARTHAKAL - WordPress Theme by WPEnjoy
Exit mobile version