കുവൈറ്റിലെ ഫർവാനിയ സെക്യൂരിറ്റി ഡയറക്ടറേറ്റിൻ്റെ സപ്പോർട്ട് പട്രോളിംഗിലെ ഉദ്യോഗസ്ഥർ 10 ബാഗ് ഹെറോയിൻ കൈവശം വച്ചതിന് ഒരു പ്രവാസിയെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രി ഫർവാനിയ മേഖലയിൽ പതിവ് പട്രോളിങ്ങിനിടെയാണ് സംഭവം, സംശയം തോന്നിയ ഇയാളെ പരിശോധനയ്ക്കായി വിളിച്ചപ്പോൾ ഓടി രക്ഷപെടാൻ ശ്രമിച്ചതിനിടെ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലിൽ, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട മറ്റൊരു വ്യക്തിക്ക് വേണ്ടി ജോലി ചെയ്യുന്നതായി പ്രവാസി സമ്മതിച്ചു, പിടിച്ചെടുത്ത മയക്കുമരുന്ന് എത്തിക്കാൻ പോകുന്ന വഴിയാണ് താനെന്ന് സമ്മതിച്ചു. പിടികൂടിയ മയക്കുമരുന്ന് സഹിതം പ്രതിയെ കൂടുതൽ അന്വേഷണത്തിനായി ജനറൽ ഡിപ്പാർട്ട്‌മെൻ്റ് ഫോർ ഡ്രഗ് കൺട്രോളിന് കൈമാറി.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn