കുവൈത്തില്‍ ഉപഭോക്താക്കള്‍ പാർസലുകള്‍ അറിയിപ്പ് വന്ന തീയതി മുതൽ രണ്ടാഴ്ചക്കുള്ളിൽ കൈപ്പറ്റണമെന്ന് വാർത്താവിനിമയ മന്ത്രാലയം അറിയിച്ചു.അറിയിപ്പ് ലഭിച്ചവര്‍ അതാത് തപാൽ കേന്ദ്രത്തിൽ നേരിട്ടെത്തി തപാൽ ഉരുപ്പടികൾ ശേഖരിക്കണം. നിശ്ചിത കാലയളവിനുള്ളില്‍ ഉടമകൾ പാർസലുകള്‍ ശേഖരിച്ചില്ലെങ്കിൽ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn