കുവൈത്ത് സമുദ്രാതിർത്തിയിൽ ഇറാൻ ചരക്ക്കപ്പൽ അപകടത്തിൽ മരിച്ച തൃശൂർ മണലൂർ സ്വദേശി വിളക്കേത്ത് ഹരിദാസന്റെ മകൻ ഹനീഷിന്റെ (26) മൃതദേഹം ഇന്ന് കുവൈത്തിൽ നിന്ന് നാട്ടിലേക്ക് അയയ്ക്കും. വ്യാഴാഴ്ച നോർക്ക മുഖേന മൃതദേഹം അയയ്ക്കുമെന്ന് ഹനീഷിന്റെ പിതാവ് ഹരിദാസിനെ അറിയിച്ചിരുന്നു. എന്നാൽ, പേപ്പർ വർക്കുകളിലെ പിശക് മൂലം അവസാനം മാറ്റേണ്ടി വന്നു. പിന്നാലെ, മൃതദേഹം വെള്ളിയാഴ്ച നാട്ടിലേക്ക് അയക്കുമെന്നും നോർക്ക അധികൃതർ അറിയിച്ചു. അമ്മ: നിമ്മി. സഹോദരൻ: ആഷിക്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn