പശ്ചിമേഷ്യയിലെ സംഘർഷ സാധ്യതയെ തുടർന്ന് ഭക്ഷ്യമേഖലയിൽ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ നടപടികൾ സ്വീകരിച്ച് കുവൈത്ത്. മേഖലയിലെ പ്രതിസന്ധികളും സംഭവവികാസങ്ങളും സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. ഏത് അടിയന്തര സാഹചര്യവും നേരിടാൻ തയാറാണെന്നും ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ്, ഫയർഫോഴ്സ് എന്നിവയുമായി ഏകോപിപ്പിച്ച് ലെയ്സൺ ഓഫിസറായി യൂനിയൻ പ്രവർത്തിക്കുമെന്നും വ്യക്തമാക്കി.മേഖലയിലെ സമീപകാല സംഭവങ്ങളുടെ വെളിച്ചത്തിൽ അടിയന്തിര സാഹചര്യങ്ങളെ ഫലപ്രദമായി നേരിടാൻ വിവിധ സർക്കാർ ഏജൻസികളുടെ ലെയ്സൺ ഓഫിസറായി യൂനിയൻ ഓഫ് കൺസ്യൂമർ കോഓപറേറ്റിവ് സൊസൈറ്റിയെ നാമനിർദേശം ചെയ്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn