ജാബിർ അൽ അഹമ്മദിൽ ഷെഡിൽ നിർത്തിയിട്ട വാഹനങ്ങൾക്കാണ് തീപിടിച്ചത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം. വാഹനങ്ങൾക്ക് കാര്യമായ കേടുപാടുകൾ സംഭവിച്ചു. ഉടൻ സ്ഥലത്തെത്തിയ അഗ്നിശമന സേന തീ നിയന്ത്രണ വിധേയമാക്കുന്നതിനായി ഇടപെട്ടു.രാജ്യത്ത് താപനിലയിൽ കുറവുണ്ടെങ്കിലും തീപിടിത്ത കേസുകൾ റിപ്പോർട്ടു ചെയ്യുന്നുണ്ട്. ബുധനാഴ്ച സബാഹിയയിൽ വാഹനങ്ങൾക്കും സാൽമിയയിൽ അപാർട്മെന്റ് ബിൽഡിങ്ങിലും തീപിടിത്തം ഉണ്ടായിരുന്നു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CaFAk4XFUkyH1roRDThyhn