വീണ്ടും യാത്രക്കാരെ വീണ്ടും വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ്. തിങ്കളാഴ്ച കോഴിക്കോട്-കുവൈത്ത് വിമാനം അപ്രതീക്ഷിതമായി റദ്ദാക്കി. നബിദിന അവധിക്ക് നാട്ടില്‍ പോയവര്‍ക്ക് വിമാനം റദ്ദാക്കിയത് തിരിച്ചടിയായി. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിക്ക് കോഴിക്കോട് നിന്ന് കുവൈത്തിലേക്ക് പുറപ്പെടുന്ന വിമാനവും ഉച്ചയ്ക്ക് 12.40ന് കുവൈത്തില്‍ നിന്ന് കോഴിക്കോടേക്കുള്ള വിമാനവുമാണ് റദ്ദാക്കിയത്. കുവൈത്തിലേക്ക് കോഴിക്കോട് നിന്ന് നേരിട്ട് മറ്റ് സര്‍വീസുകള്‍ ഇല്ലാത്തതും യാത്രക്കാരെ വലച്ചു. കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളിലേക്ക് കുവൈത്തില്‍ നിന്ന് നേരിട്ട് എയര്‍ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് സര്‍വീസ് നടത്തുന്നത്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0
Related Posts
Kuwait drug bust; കുവൈത്തിൽ കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന്-ആയുധ വേട്ട: സ്ത്രീ ഉൾപ്പെടെ 13 പേർ പിടിയിൽ
Kuwait traffic patrols; സ്കൂളുകൾ തുറന്നു; കുവൈറ്റിൽ റോഡുകളിൽ ഗതാഗത പരിശോധനയും പട്രോളിംഗും ശക്തമാക്കി