കുവൈറ്റിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സായാഹ്ന ജോലി ഏര്‍പ്പെടുത്താൻ നീക്കം. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്താന്‍ സിവില്‍ സര്‍വീസ് കമ്മീഷനെ (സിഎസ് സി) സർക്കാർ ചുമതലപ്പെടുത്തി. പ്രാരംഭ ഘട്ടമായി 13 സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ അണ്ടര്‍ സെക്രട്ടറിമാരുമായി കമ്മീഷന്‍ ചെയര്‍മാന്‍ ഡോ. എസ്സാം അല്‍ റുബായാന്‍ ഇതിനകം ചര്‍ച്ച നടത്തിയിട്ടുണ്ട്. രാവിലെയും വൈകിട്ടും പ്രവര്‍ത്തിക്കുന്നത് വഴി സ്വദേശികള്‍ക്കും വിദേശികള്‍ക്കും സര്‍ക്കാര്‍ സേവനങ്ങള്‍ എളുപ്പമാക്കുകയാണ് ലക്ഷ്യം.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0