ജനവാസ കേന്ദ്രങ്ങളിലെ മൊബൈൽ ടവറുകളെക്കുറിച്ച് ആശങ്കകൾ ഉയര്‍ത്തി കുവൈത്ത് മുനിസിപ്പൽ കൗൺസിൽ അംഗം വാലിദ് അൽ ദാഗർ. സര്‍ക്കാര്‍-റസിഡൻഷ്യൽ പ്രോപ്പർട്ടികളില്‍ ടവറുകൾ സ്ഥാപിക്കുന്നത് പൊതു ജനങ്ങളെയും ജീവ-ജന്തുജാലകങ്ങളേയും ആരോഗ്യപരമായി ബാധിച്ചേക്കാമെന്ന് അദ്ദേഹം ചൂണ്ടാക്കാട്ടി. മൊബൈൽ ടവർ റേഡിയേഷൻ സംബന്ധിച്ച് ജനങ്ങൾക്കിടയിലുള്ള ആശങ്ക അകറ്റാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സൂചിപ്പിച്ചു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ ടവർ നിർദേശിക്കുമ്പോഴെല്ലാം പൊതുജനങ്ങൾ ഭയപ്പെടുന്ന സ്ഥിതിയാണ്. മൊബൈൽ ടവറുകളിൽനിന്നുള്ള വികിരണത്തെക്കുറിച്ചും, അതു സൃഷ്ടിക്കുന്ന ആരോഗ്യപ്രശ്നങ്ങളെ ക്കുറിച്ചും അന്വേഷണം നടത്തണമെന്നും മുന്‍സിപ്പാലിറ്റിക്ക് അയച്ച കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32