പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ മൂന്ന് പൗരന്മാരെ കുവൈറ്റ് പോലീസ് അറസ്റ്റ് ചെയ്തു. തടങ്കലിലായവരില്‍ കുട്ടിയുടെ പിതാവും ഉള്‍പ്പെടുന്നതായി പോലീസ് അറിയിച്ചു. തന്റെ രക്ഷാകർതൃത്വത്തിൽ കഴിയുന്ന മകളെ ബലാത്സംഗം ചെയ്തതുള്‍പ്പെടെയുള്ള ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്.പിതാവിനെ കൂടാതെ, മറ്റൊരു ബന്ധുവും പെണ്‍കുട്ടിയെ കബളിച്ച് കൂടെ കൂട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചതായും പോലിസ് കണ്ടെത്തി. ഈ രണ്ട് വ്യക്തികളും കുട്ടിക്ക് നേരെയുള്ള ലൈംഗിക അതിക്രമത്തിൽ നേരിട്ട് പങ്കെടുത്തതായി പോലിസ് അന്വേഷണത്തിൽ കണ്ടെത്തി. കുട്ടിക്ക് എതിരായ അതിക്രമങ്ങൾക്ക് കൂട്ടുനിന്നതിനാണ് മൂന്നാമതൊരാൾ പിടിയിലായത്. ഗുരുതരമായ ആരോപണങ്ങളെ തുടര്‍ന്ന് മൂന്ന് പ്രതികളെയും മുന്‍കൂര്‍ തടങ്കലില്‍ വയ്ക്കാന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ഉത്തരവിട്ടു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32