 
						ജിസിസി ഗ്രാന്റ് ടൂര്‍സ്; ഗള്‍ഫ് രാജ്യങ്ങളിലേക്കുള്ള ഏകീകൃത ടൂറിസം വിസ ഈ വര്‍ഷം അവസാനത്തോടെ: ഇക്കാര്യങ്ങൾ അറിയാതെ പോകരുത്
ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിസിസി രാജ്യങ്ങള്‍ക്കിടയിലെ ഏകീകൃത ടൂറിസം വിസയായ ‘ജിസിസി ഗ്രാന്‍ഡ് ടൂര്‍സ്’ വിസയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയായതായി റിപ്പോര്‍ട്ട്. മിഡില്‍ ഈസ്റ്റിലെ ടൂറിസം വ്യവസായ രംഗത്ത് വലിയൊരു കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്ന് കരുതപ്പെടുന്ന ഏകീകൃത ടൂറിസം വിസ 2024 ഡിസംബര്‍ അവസാനത്തോടെ വിസ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നതായി കുവൈറ്റ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജിസിസി) രാജ്യങ്ങളായ സൗദി അറേബ്യ, യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യുഎഇ), ഖത്തര്‍, ബഹ്റൈന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ ഒറ്റ വിസയില്‍ യാത്ര ചെയ്യാന്‍ സഹായകമാവുന്ന ഷെന്‍ഗണ്‍ മാതൃകയിലുള്ള വിസയാണ് ജിസിസി ഗ്രാന്റ് ടൂര്‍സ്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32
 
		 
		 
		 
		 
		
Comments (0)