കഴക്കൂട്ടത്ത് നിന്ന് കാണാതായി പിന്നീട് വിശാഖപട്ടണത്ത് കണ്ടെത്തിയ അസം ബാലികക്ക് സഹായ ഹസ്തവുമായി പ്രവാസി മലയാളി. പഠിച്ച് മിടുക്കിയാകണം എന്ന കുട്ടിയുടെ ആഗ്രഹത്തെക്കുറിച്ച് വായിച്ചറിഞ്ഞ ദുബായിലെ യുവ സംരംഭകൻ റിയാസ് കിൽട്ടൻ പഠനച്ചെലവുകൾ വഹിക്കാൻ തയാറാണെന്ന് അറിയിച്ചത്. ഒരു മാധ്യമത്തോടാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളെ ഇത് അറിയിക്കാനുള്ള വഴി തേടുകയാണ്പൊന്നാനി സ്വദേശിയായ റിയാസ്. കുട്ടിക്ക് ഏതുവരെ പഠിക്കാൻ ആഗ്രഹമുണ്ടോ, അത്രയും ചെലവുകൾ താൻ വഹിക്കുമെന്ന് റിയാസ് വ്യക്തമാക്കി. സ്കൂൾ പഠനം കഴിഞ്ഞ പ്രഫഷണൽ കോഴ്‌സുകൾ ഉൾപ്പെടെ കുട്ടിക്ക് താൽപര്യമുള്ള കോഴ്സിന് ചേരാമെന്നും പഠനം, താമസം എന്നിവയ്ക്കുള്ള തുക നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/CHN4TE3RzOIK1acOBvtoy0