സഹേൽ ആപ്പ് വഴി വാഹനങ്ങളുടെ ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാം; കുവൈത്തിൽ പുതിയ സംവിധാനം ഉടൻ പ്രാബല്യത്തിൽ

ആളുകൾക്ക് ഓൺലൈൻ വഴി തങ്ങളുടെ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മറ്റൊരാൾക്ക് കൈമാറാൻ സാധിക്കുന്ന സംവിധാനം ഉടൻ പ്രാബല്യത്തിലാകും . ഏകീകൃത സർക്കാർ ഓൺലൈൻ ആപ്ലികേഷനായ സഹൽ വഴി ഓ ടി പി സംവിധാനത്തിൽ ഉടമസ്ഥാവകാശം ട്രാൻസ്ഫർ ചെയ്യുന്ന രീതിയാണിത്. സാധാരണ ഇക്കാമ ഒരു സ്പോൺസറിൽനിന്ന് മറ്റൊരു സ്പോൺസറിലേക്ക് മാറ്റുന്നതുപോലുള്ള നടപടി ക്രമമാണ് ഇവിടെയും നടക്കുന്നത്. വിൽപ്പനക്കാരൻ ആപ്ലിക്കേഷൻ നമ്പർ (ഓ ടി പി) ഉണ്ടാക്കുകയും അതുവഴി വാങ്ങുന്നയാൾക്ക് ഒരു അറിയിപ്പ് സന്ദേശം ലഭിക്കുകയും തുടർന്ന് അത് അംഗീകരിക്കുകയും ചെയ്യുന്നു. അതിനുശേഷം വാഹനത്തിന് ഇൻഷുറൻസ് അടക്കണം .തുടർന്ന് ട്രാൻസ്ഫർ ഫീസ് അടയ്ക്കാൻ വിൽപ്പനക്കാരന് അറിയിപ്പ് വരുന്നതോടെ വാഹന മാറ്റത്തിന്റെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതാണ് രീതി .ഡ്രൈവിംഗ് ലൈസൻസ് പുതുക്കുക , വാഹനത്തിന്റെ പെർമിറ്റ് പുതുക്കുക തുടങ്ങിയ ഇടപാടുകൾ പ്രയാസ രഹിതമായി വീട്ടിലിരുന്നുകൊണ്ടോ ഓഫിസിലിരുന്ന് കൊണ്ടോ പൂർത്തീകരിക്കാൻ സാധിക്കുന്ന തരത്തിലേക്ക് മന്ത്രാലയത്തിലെ ഓൺലൈൻ സേവനം വികസിപ്പിച്ചിട്ടുണ്ട് .

കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32

Related Posts

Leave a Reply

Your email address will not be published. Required fields are marked *

© 2025 KUWAITVARTHAKAL - WordPress Theme by WPEnjoy