കുവൈറ്റിൽ ആർട്ടിക്കിൾ 18 ആം നമ്പർ വിസയിലുള്ള വിദേശികൾ മാനേജിംഗ് ഡയരക്ടർ,ബിസിനസ്സ് പങ്കാളി മുതലായ തസ്തികൾ വഹിക്കുന്ന എല്ലാ സ്ഥാപനങ്ങളുടെയും ലൈസൻസ് താൽക്കാലികമായി മരവിപ്പിച്ചു. ഈ തസ്തികൾ വഹിക്കുന്നവർ താമസരേഖ ആർട്ടിക്കിൾ 19 ലേക്ക് മാറുന്നത് വരെ സ്ഥാപനത്തിന്റെ ലൈസൻസ് പുതുക്കൽ ഉൾപ്പെടെയുള്ള എല്ലാ നടപടിക്രമങ്ങൾക്കും നിരോധനം ഏർപ്പെടുത്തിയതായും വാണിജ്യ മന്ത്രാലയ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക ദിന പത്രം റിപ്പോർട്ട് ചെയ്തു.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/BsHW0ACCZpT3wUdY0JCZ32