കുവൈറ്റിൽ ട്രാഫിക് നിയമം ലംഘിക്കുന്നവരെ തടയാൻ ട്രാഫിക് പിഴകൾ വർധിപ്പിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് ആഭ്യന്തര മന്ത്രാലയത്തിലെ സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ബ്രിഗേഡിയർ നാസർ ബൗലിബ് ഊന്നിപ്പറഞ്ഞു. 2023-ൽ വാഹനാപകടത്തിൽ മരിച്ചവരുടെ എണ്ണം ഏകദേശം 300 ആണെന്നും അവരിൽ ഭൂരിഭാഗവും 18 നും 30 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാരാണെന്നും അദ്ദേഹം പരാമർശിച്ചു. നിയമ ലംഘനവും അശ്രദ്ധമായ ഡ്രൈവിംഗും തടയുന്നതിന് കനത്ത പിഴകൾ ഉൾപ്പെടുന്നതാണ് നിയമം. അശ്രദ്ധമായി വാഹനമോടിക്കുന്നതിനുള്ള പിഴ 30 ദിനാറിൽ നിന്ന് 150 ദിനാറായും റെഡ് സിഗ്നൽ മറികടക്കുന്നതിനുള്ള പിഴ 50 ദിനാറിൽ നിന്ന് 150 ദിനാറായും വർധിപ്പിക്കും.
ചില നിയമലംഘനങ്ങൾക്ക് ഡ്രൈവിംഗ് ലൈസൻസ് പിൻവലിക്കുന്നതുൾപ്പെടെ കടുത്ത ശിക്ഷാ നടപടികളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ലൈസൻസ് ആവർത്തിച്ച് പിൻവലിക്കുകയാണെങ്കിൽ, ആ വ്യക്തി പുതിയ ഡ്രൈവിംഗ് ടെസ്റ്റ് നടത്തേണ്ടതുണ്ട്.കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI
