കുവൈറ്റിലെ ടൈമ പോലീസ് സ്റ്റേഷൻ്റെ സെക്യൂരിറ്റി വിഭാഗം മയക്കുമരുന്നുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. പ്രതികളിലൊരാൾ രക്ഷപെടാൻ ശ്രമിച്ചെങ്കിലും പോലീസ് പിടികൂടി. പോലീസ് പട്രോളിംഗ് സംഘം സംശയാസ്പദമായ സാഹചര്യത്തിൽ വാഹനം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ബാഗിനുള്ളിൽ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ തിരച്ചിലിൽ ലിറിക്ക, ക്യാപ്റ്റഗൺ ഗുളികകൾ ഉൾപ്പെടെയുള്ളവ പിടിച്ചെടുത്തു.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI