ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കി കുവൈത്ത് ഔഖാഫ് മന്ത്രാലയം.ജീവനക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കാനും പള്ളികളുമായി ബന്ധപ്പെട്ട സ്ഥിതിവിവരക്കണക്കുകള്‍ അപ്ഡേറ്റ് ചെയ്യാനും ഇതുവഴി കഴിയും. ജീവനക്കാരുടെ ജോലി എളുപ്പത്തിലും സൗകര്യത്തോടെയും നിർവഹിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആപ്ലിക്കേഷൻ പുറത്തിറക്കിയതെന്ന് ഔഖാഫ് മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ബദർ ഹജർ അൽ മുതൈരി അറിയിച്ചു.ആധുനിക സാങ്കേതിക രീതികൾ ഉപയോഗിക്കുന്നതോടെ ജീവനക്കാരുടെ ജോലിയുടെ ഗുണനിലവാരം ഉറപ്പുവരുത്തുവാനും സേവനം മെച്ചപ്പെടുത്താനും കഴിയുമെന്നാണ് പ്രതീക്ഷ.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI