കുടുംബ തർക്കത്തെത്തുടർന്ന് മകൻ മനഃപൂർവം കുടുംബ വീടിന് തീകൊളുത്തിയതായി ആരോപണം. പ്രായമായ കുവൈറ്റ് സ്ത്രീയുടെ പരാതിയെത്തുടർന്ന് ഡെപ്യൂട്ടി അറ്റോർണി ജനറൽ മുബാറക് അൽ-തനീബ്, ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാൻ നിർദ്ദേശിച്ചിട്ടുണ്ട്. വീടിന് തീപിടിച്ചതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ ഉടൻ എത്തി തീ അണയ്ക്കുകയായിരുന്നു. 21 വയസ്സുള്ള മകനാണ് ബോധപൂർവം തീ കൊളുത്തിയതെന്ന് വൃദ്ധ പറഞ്ഞു. റിപ്പോർട്ടിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/KH6FUH5mqsW2Jc4MSqLfOI